തൃത്താല : കോട്ടപ്പാടം ദാറുസ്സലാം സെക്കൻഡറി മദ്രസ മീലാദ് ഫെസ്റ്റ് മീം ലോഗോ പ്രകാശനം ചെയ്തു. മദ്രസയിൽ നടന്ന ചടങ്ങിൽ ഖത്വീബ് താജുദ്ധീൻ ദാരിമി കറുകപുത്തൂർ, മഹല്ല് വൈസ് പ്രസിഡന്റ് പി.പി മൊയ്തുണ്ണി, മഹല്ല് സെക്രട്ടറി പി.വി.സുലൈമാൻ, ഡി.ഒ.എസ്.എഫ് ചെയർമാൻ റഫീഖ്, ഹംസ നുജൂമി, സുലൈമാൻ മുസ്ലിയാർ, അബൂബക്കർ മാസ്റ്റർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഓഫ് സ്റ്റേജ്, സ്റ്റേജ് മത്സരങ്ങളിലായി അമ്പതോളം ഇനങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലായി വിദ്യാർഥികൾ മാറ്റുരക്കും.