തൃത്താല: സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തൃത്താല മണ്ഡലത്തിലെ ആലൂരിൽ ആസാദി സ്ക്വയർ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ആസാദി സ്ക്വയർ എന്ന പ്രോഗ്രാം നടത്താറുണ്ട്. ഇത്തവണ സംസ്ഥാനത്ത് മുന്നൂറിലധികം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ബ്രാഞ്ച്, പഞ്ചായത്ത് തലങ്ങളിൽ പതാക ഉയർത്തലും മധുര വിതരണവും സേവന പ്രവർത്തനങ്ങളും നടത്തും. വൈകിട്ട് 7ന് ആലൂർ സെന്ററിൽ നടക്കുന്ന ആസാദി സ്ക്വയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ, മണ്ഡലം നേതാക്കളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല, മണ്ഡലം സെക്രട്ടറി താഹിർ കൂനംമൂച്ചി, ഓർഗനൈസിംഗ് സെക്രട്ടറി വി.വി ഉമ്മർ, ജോ:സെക്രട്ടറി മൻസൂർ കപ്പൂർ, മുസ്തഫ ആലൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.