പാമ്പ് കടിയേറ്റ് യുവതി മരിച്ചു

 


കൊടുങ്ങല്ലൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കെനടയിലെ നാസ് കളക്ഷൻസ് ഉടമ ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊല്ലിയിൽ നിസാറിൻ്റ ഭാര്യ (42) ജസ്നയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് പാമ്പ് കടിച്ചത്.പാമ്പ് കടിയേറ്റ ജസ്ന എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.

കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച കർഷക്കുള്ള അവാർഡ് ഞായറാഴ്ച സ്വീകരിക്കാനിരിക്കെയാണ് ആകസ്മിക വേർപാട്.


Below Post Ad