തിരൂര്‍: തിരൂരില്‍ വന്ദേഭാരത് തീവണ്ടിക്കു നേരേയുണ്ടായ കല്ലേറില്‍ ചില്ലുതകര്‍ന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന വന്ദേഭാരത് തീവണ്ടിയുടെ സി ഏഴ് കോച്ചിനുനേരേയാണ് ബുധനാഴ്ച 4.50-ന് തിരൂര്‍ റെയില്‍വേസ്റ്റേഷന് തൊട്ടുമുന്‍പായി കല്ലേറുണ്ടായത്.
തീവണ്ടിയുടെ വിന്‍ഡോ ഗ്ലാസ് പൊട്ടി. ആര്‍പിഎഫ് കേസെടുത്തു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 6238902082 എന്ന നമ്പറില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് ഇന്‍സ്പെക്ടറെ അറിയിക്കണം. വിവരംതരുന്ന ആളിന്റെ പേരും നമ്പറും രഹസ്യമായി സൂക്ഷിക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.