തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. രാഹുലും പ്രിയങ്കയും സംസാരിക്കുന്നത് തെരുവ് നായ്ക്കളുടെ പക്ഷം ചേര്‍ന്നാണെന്ന് എം ബി രാജേഷ് പറഞ്ഞു.
കാറിനകത്ത് കടുത്ത സുരക്ഷയില്‍ കഴിയുന്നവര്‍ക്ക് തെരുവ് നായകൾ ഭീഷണിയായിരിക്കില്ല എന്നാല്‍ സാധാരണക്കാരുടെ കാര്യം അങ്ങനെയല്ലെന്നും എം ബി രാജേഷ് പറഞ്ഞു.
ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.