കൂറ്റനാട് ജെ.സി.ഐ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ 24ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മയക്കുമരുന്ന് വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂറ്റനാട് സെൻ്ററിൽ നിന്ന് ആരംഭിക്കുന്ന റാലി എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യും. തൃത്താല വെള്ളിയാങ്കല്ലിൽ റാലി സമാപിക്കും. പൊന്നാനി കർമ്മ സൈക്കിളിങ്ങ് ക്ലബുമായി സഹകരിച്ചു കൊണ്ടാണ് റാലി നടത്തുന്നത്. മാരക മയക്കുമരുന്നിനെതിരെ നിരന്തര ബോധവൽക്കരണമാണ് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന JCI ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പൊതുജനങ്ങളുടെ ആരോഗ്യ ഉന്നമനം ലക്ഷ്യമിട്ട് സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും, റോഡിൽ അപകടം ഒഴിവാക്കാനായി രാത്രി കാലങ്ങളിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾക്കും പശുക്കൾക്കും റിഫ്ലക്ടർ കോളർ ഘടിപ്പിക്കുന്ന പരിപാടി നടത്തുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. കൂറ്റനാട് ചാപ്റ്റർ ഭാരവാഹികളായ സുഹൈൽ ടെൽഹാസ്, ഫാസിൽ കപ്പൂർ,സുനിൽ കുഴൂർ, ഫാരിസ് വാസ,കെ.ടി കൃഷ്ണരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.