ചികിത്സയിൽ കഴിയുന്ന ആനക്കര പഞ്ചായത്ത് പ്രസിഡണ്ടിനെ മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു 23

 

കുമ്പിടി : ചികിത്സയിൽ കഴിയുന്ന ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന മന്ത്രി എം.ബി രാജേഷ് വീട്ടിൽ സന്ദർശിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ നിരന്തരമായി കുടുംബാംഗങ്ങളോടും ഡോക്ടർമാരുമായും അന്വേഷിച്ചുകൊണ്ടിരുന്നു എന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള സൗഹൃദമാണ് അദ്ദേഹവുമായിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി പൊതുരംഗത്തേക്ക് തിരിച്ചു വരാനാവട്ടെ എന്ന് മന്ത്രി എം.ബി രാജേഷ് ആശംസിച്ചു.



Below Post Ad