തൃശൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം

 


തൃശൂർ: മുരിങ്ങൂരിൽ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ മൂന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അൽപ്പം പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്.

 എയർപോർട്ടിലടക്കം പോകാൻ ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയിലാണ് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതതടസ്സം ഇപ്പോഴും തുടരുകയാണ്. പ്രധാന പാതയിൽനിന്ന് വരുന്ന വാഹനങ്ങൾ മറ്റു വഴികളിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതം സ്തംഭിച്ചു.





Below Post Ad