പട്ടാമ്പി : തിരുവേഗപ്പുറ തൂതപ്പുഴയിലാണ് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം അമ്പല തോട്ടത്തിൽ ശിവദാസിനെയാണ് ( 46 ) കാണാതായത് .
ശനിയാഴ്ച രാവിലെ ആറാട്ടു കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു തുടർന്ന് ഒഴുക്കിൽ പെട്ടതെന്നാണ് പറയപ്പെടുന്നത്. കടവിൽ കുളിക്കാൻ എത്തിയ പ്രദേശവാസികളാണ് വസ്ത്രവും ചെരുപ്പുകളും കടവിൽ കാണുന്നത്. തുടർന്ന് കൊപ്പം പോലീസിലും, പട്ടാമ്പി ഫയർഫോഴ്സിനും നാട്ടുകാർ വിവരമറിയിച്ചു.
പട്ടാമ്പി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ കുന്നംകുളത്തു നിന്നുമുള്ള സ്ക്രൂഭാ സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.കൊപ്പം പോലീസും, പട്ടാമ്പി റവന്യൂ സംഘവും തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്.