കുന്നംകുളം:കാണിപ്പയ്യൂരിൽ കഴിഞ്ഞദിവസം ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുനംമൂച്ചി കൂത്തൂർ കൊച്ചപ്പൻ മകൻ ആന്റണി ( 59) മരിച്ചു.
ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആൻറണിയുടെ ഭാര്യ പുഷ്പ,കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ എന്നിവർ സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷം കാണിപ്പയ്യൂരിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് അമല മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൻ്റണി. ഇന്ന് രാവിലെയാണ് മരിച്ചത്.
മക്കൾ - ബ്ലെസി, ബ്രിട്ടോ.