തട്ടത്താഴത്ത് കുടുംബ സംഗമം ആഗസ്റ്റ് 17 ഞായറാഴ്ച കൂറ്റനാട് വാവനൂരിൽ വെച്ച് നടക്കുമെന്ന് സംഘാടകർ കൂറ്റനാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് നൂറ്റാണ്ട് മുമ്പ് പട്ടിത്തറ പഞ്ചായത്തിലെ ആലൂരിൽ തട്ടത്താഴത്ത് കളം എന്ന പുരാതന വീട്ടിൽ നിന്നാണു ഈ തറവാടിന്റെ ആരംഭം കുറിച്ചത്. ഈ തറവാട് നാമത്തിലുള്ള നിരവധി കുടുംബങ്ങൾ തൃത്താല നിയോജക മണ്ഡലത്തിലെ ആലൂർ, കോടനാട്, കൂറ്റനാട്, ഞാങ്ങാട്ടിരി, കരിമ്പ,പെരുമണ്ണൂർ, പട്ടിശ്ശേരി തുടങ്ങിയ 5 പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. കാലപ്പഴക്കത്താൽ പരസ്പരം തിരിച്ചറിയാനാവാത്ത വിധം വേർപ്പെട്ടു പോയ കുടുംബാംഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2018ൽ രൂപീകരിച്ചതാണു തട്ടത്താഴത്ത് കുടുംബ കൂട്ടായ്മ
ആഗസ്റ്റ് 17നു ഞായറാഴ്ച വാവനൂരിലുള്ള ഗാമിയൊ കൺ വെൻഷൻ സെന്ററിൽ സജ്ജമാക്കിയ കോടനാട് തട്ടത്താഴത്ത് ആലു സാഹിബ് നഗറിൽ തട്ടത്താഴത്ത് കുടുംബങ്ങളുടെ മൂന്നാം സംഗമം നടക്കും. പ്രവാസികൾ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറിനടുത്തുള്ള കുടുംബാംഗങ്ങൾ സംഗമത്തിനു എത്തിച്ചേരും.
തളരുന്നവർക്ക് താങ്ങും തണലുമാകുക എന്നതാണു കൂട്ടായ്മയുടെ പരമമായ ലക്ഷ്യം.
പൊതു സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ കൂട്ടായ്മ ലക്ഷ്യമിടുന്നു.
ടി ടി മുഹമ്മദ് കരിമ്പ ചെയർമാൻ, ടി കെ മുസ്തഫ കൂറ്റനാട് കൺവീനർ, റാഫി ആലൂർ ട്രഷറര്‍ എന്നിവരടങ്ങിയ പ്രവർത്തക സമിതിയാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
സംഗമത്തിന്റെ ഭാഗമായി മത -വിദ്യാഭ്യാസ രംഗത്ത് ഉള്ളവരെ അനുമോദിക്കും. വിവിധ കലാ പരിപാടികളും നടക്കും
പത്രസമ്മേളനത്തിൽ ഹുസൈൻ തട്ടത്താഴത്ത്,
ടി.ടി. മുഹമ്മദ് കരിമ്പ,
ടി.എച്ച്. മുനീർ,
ടി.ടി. ഷെരീഫ്,
റാഫി ആലൂർ എന്നിവർ പങ്കെടുത്തു.