ഹജ്ജ് - 2026 ;വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 1 മുതൽ 3791 വരെയുള്ളവർക്ക് ഹജ്ജിന് അവസരം
വെയ്റ്റിംഗ് ലിസ്റ്റിൽ ഇപ്പോൾ ഹജ്ജിന് സെലക്ഷൻ ലഭിച്ച ഹാജിമാർക്കുള്ള നിർദ്ദേശങ്ങൾ...
`പണമടക്കൽ`
ഒന്നാംഘട്ട പണമടക്കൽ:- ഒരാൾക്ക് 152,300 രൂപ വീതം.
1. പണം 11/10/2025 നകം അടക്കണം. കൃത്യ തീയതിക്കകം പണം അടച്ചില്ലെങ്കിൽ ഹജ്ജിനുള്ള അവസരം നഷ്ടപ്പെടും.
2. ഓരോ കവറിനുമുള്ള Bank Refrence Number ഉപയോഗിച്ചാണ് പണമടക്കേണ്ടത്. നമ്പർ തെറ്റിയാൽ വലിയ പ്രയാസമാകും.
`ഉദാ:- കവർ നമ്പർ KLWM-3125-2-0 എന്നാണെങ്കിൽ അവരുടെ Bank Reference number 2026KLWM3125 എന്നും,KLR-332-2-0 എന്നാണെങ്കിൽ 2026KLR332 എന്നുമായിരിക്കും.`
3. ഒരു ഹാജിക്ക് Rs 152,300/- രൂപ എന്ന നിരക്കിലാണ് പണമടക്കേണ്ടത്.
4. ഒരു കവറിലുള്ള എല്ലാവരുടെയും സംഖ്യ ഒരുമിച്ച് തന്നെ അടക്കലാണ് ഏറ്റവും നല്ലത്. വെവ്വേറെ അടക്കുകയുമാവാം.
5. https://hajcommittee.gov.in/pay-in-slip
🖕ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കവർ നമ്പർ ഉപയോഗിച്ച് പേ സ്ലിപ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
(പിന്നീട് വീണ്ടും 2 തവണ കൂടി ഈ സ്ലിപ് ഉപയോഗിച്ച് പണം അടക്കേണ്ടതിനാൽ 3 കോപ്പി പ്രിന്റ് എടുത്ത് വെക്കാവുന്നതാണ്. )
അല്ലെങ്കിൽ
ഹാജിമാർക്ക് ഓൺലൈൻ പണമടക്കുന്നതിന് www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴി സൗകര്യവും ഉണ്ട്.
6. *State Bank of India* യിലും *Union Bank of India* യിലുള്ള ഏത് ബ്രാഞ്ചിലും അതാത് ബാങ്കിന്റെ Pay-in-Slip ഉപയോഗിച്ചും പണമടക്കാം.
( ബാങ്കിൽ പണം അടക്കുന്നതിനുള്ള പേ-സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്കിൽ കൊണ്ടുപോകേണ്ടതാണ്.) രസീതിൽ ബാങ്കിന്റെ സീൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രസീതുകൾ സൂക്ഷിച്ചു വെക്കണം.
*ഹജ്ജിന് അവസരം ലഭിച്ചവർ താഴെ പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.*
*അവസാന തീയ്യതി: 18/10/2025*
1. ഓരോ ഹാജിക്ക് വേണ്ടിയും Online വഴി സമർപ്പിച്ച അപേക്ഷയും അതോടോപ്പമുള്ള Declaration നുകളും. (അപേക്ഷകൻ, അവകാശി, മെഹ്‌റം / സഹായി എന്നിവർ യഥാസ്ഥാനത്ത് ഒപ്പ് പതിച്ചിരിക്കണം.)
2. ഓരോ ഹാജിയുടെയും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിലുള്ള Medical Screening & Fitness Certificate (ഗവ. അലോപ്പതി ഡോക്ടറിൽ നിന്ന് ലഭ്യമാക്കിയത്)
3. ഒരു ഹാജിക്ക് Rs 152300/- തോതിൽ കവറിലുള്ള എല്ലാ ഹാജിമാരുടെയും പണമടച്ച രസീതി.