കാഴ്ചവസന്തമൊരുക്കി തൃത്താല കണ്ണനൂരിൽ പാതയോരത്ത് ചെണ്ടുമല്ലിപൂവസന്തം

 


തൃത്താല : കണ്ണനൂരിൽ പാതയോരത്ത് ചെണ്ടുമല്ലിപൂവസന്തം. നാട്ടുകാരുടെ നേതൃത്വത്തിലാണ് കണ്ണൂനൂർ ഗ്രാമത്തിന് വർണ്ണകാഴ്ചയേകിയുളള പൂവസന്തം ഒരുക്കിയിരിക്കുന്നത്

പട്ടാമ്പി-തൃത്താല പാതയിലെ കണ്ണനൂരിൽ നിന്നും പാടത്തിലൂടെ പോകുന്ന പാതയോരത്ത കാഴ്ചയാണ് ഇത്.റോഡിനിരുവശും ചെണ്ടുമല്ലി പൂവസന്തം.ഒന്നും രണ്ടുമെന്നുമല്ല. 350ലേറെ ചെണ്ടമല്ലികളിലാണ് വർണ്ണമനോഹരമായ പൂക്കൾ വിടർന്ന് യാത്രക്കാരെ മാടിവിളിക്കുന്നത്. ഇതിലൂടെ കടന്ന് പോകുന്നവർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് റോഡരികിലെ ചെണ്ടുമല്ലി പൂവസന്തം.

പ്രദേശവാസിയായ പന്തക്കൽ പറമ്പിൽ ഷിബുവാണ് പാതയോരത്ത് ചെണ്ടുമല്ലിപൂക്കൾ നട്ടുപിടിക്കുന്ന ആശ്രയം മുന്നോട്ട് വെച്ചത്.ഇതിനാവശ്യമായ തൈകൾ ഷിബു തന്നെ എത്തിച്ചു നൽകി. 

400ഓളം തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്.സ്ത്രീകൾ ഉൾപ്പെടെയുളള 20-ലധികം പ്രദേശവാസികളുടെ കൂട്ടായമയിലായിരുന്നു പ്രവർത്തനങ്ങൾ.

ജൂലായി മാസത്തിൽ ഇതിന്റെ നടീൽ തുടങ്ങി.തുടർന്ന് ഈ കൂട്ടായ്മ പ്രവർത്തകർ തന്നെ ചെണ്ടുമല്ലിയുടെ പരിപാലനവും ഏറ്റെടുത്തു.മഴ വിട്ട് നിന്ന സമയത്ത് വെളളം കൊണ്ട് വന്ന നനച്ചു.കീട ബാധ നിയന്ത്രണത്തിനാവശ്യമായ വളപ്രയോഗവും ഇവർ നടത്തി.

പാതയോരത്തെ ചെണ്ടുമല്ലി എന്ന ആശയത്തിന്റെ തുടക്കത്തിൽ തന്നെ ഇതിന്റെ ഉദ്ദേശ്യം ഇവിടത്തുകാർ വ്യക്തമാക്കിയിരുന്നു. പൂക്കൃഷിയോ,അതിൽ നിന്നുമുളള വരുമാനമോ അല്ല ലക്ഷ്യം.നാടിന്റെ ഭംഗി മാത്രമാണ്.അതുകൊണ്ട് തന്നെ ഓണ സീസണിൽ പൂവില ഉയർന്നവേളയിൽ പോലും ഒരു പൂപോലും ഇവിടെ നിന്നും പറിക്കാൻ ആരും തയ്യാറായില്ല.

കാണാൻ വരുന്നവരോടും ഇക്കാര്യം തന്നെയാണ് കൂട്ടായ്മക്കാർ പറയുന്നതും,ആരും പൂപറിക്കരുതെന്ന്.അടുത്ത വർഷം കൂടുതൽ ഭാഗങ്ങളിലേക്ക് ചെണ്ടമല്ലി വെച്ച് പിടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

നിരവധി മലയാള സിനിമകളുടെ ലേക്കേഷൻ കൂടിയാണ് തൃത്താല കണ്ണനൂർ ഉൾപ്പെടുന്ന പ്രദേശം.നാടിന്റെ ഗ്രാമ ഭംഗിതന്നെയാണ് ഇതിന് മുതൽ കൂട്ടായത്.അത്തരം ഗ്രാമഭംഗികൾക്ക് മറ്റേക്കുക കൂടിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ.

കണ്ണനൂർക്കാർക്ക് മാത്രമല്ല,ഇതിലൂടെ കടന്ന് പോകുന്നവർക്ക് കാഴ്ചവസന്തമൊരുക്കി ഇനിയും രണ്ട് മാസക്കാലം ഈ പൂവസന്തം പാതയോരത്ത് ഉണ്ടാവും

Tags

Below Post Ad