തൃത്താല : കേരള ഫുട്‌ബോളിന് ഇത് ചരിത്ര നിമിഷം.സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 17 ) ആദ്യമായി കപ്പില്‍ മുത്തമിട്ട് കേരളം.ഇന്ന് നടന്ന ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത 2 ഗോളിന് തകര്‍ത്താണ് കേരളം ജേതാക്കളായത്.
കന്നികിരീടം നേടിയ ടീമിനെ നയിച്ച പരുതൂർ കൊടുമുണ്ടയിലെ പി പി മുഹമ്മദ് ജസീം അലി നാടിന്റെ അഭിമാന താരമായി
പരുതൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ അലിയുടെയും റുഖിയയുടെയും മകനാണ് ജാസിം
ജാസിം അലിക്കും ജേതാക്കളായ കേരള ടീമിനും പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.എം സക്കരിയ, മന്ത്രി എംബി രാജേഷ് എന്നിവർ അഭിനന്ദിച്ചു
ജാസിം അലി നയിക്കുന്ന ടീം ഒറ്റക്കളിയും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയത്. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂൾ ടീമിനെ എതിരില്ലാതെ 2 ഗോളിന് തോൽപ്പിച്ചാണ് കേരള കുട്ടികൾ കപ്പ് നേടിത്തന്നത്.
2014-ലാണ് അവസാനമായി ഒരു കേരള സ്‌കൂള്‍ ടീം സുബ്രതോ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. അന്ന് മലപ്പുറത്തുനിന്ന് എംഎസ്പി എച്ച്എസ്എസ്സാണ് ഫൈനല്‍ കളിച്ചത്. പക്ഷേ അന്ന് ഫൈനലില്‍ പരാജയപ്പെട്ട് മടങ്ങി. പത്ത് വര്‍ഷങ്ങൾക്ക്ശേഷം ഫൈനലിലെത്തിയ കേരള ടീം കപ്പില്‍ മുത്തമിട്ടാണ് മടങ്ങുന്നത്.