പട്ടാമ്പി: നഗര ഹൃദയത്തിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം.എട്ട് പവനോളം സ്വർണ്ണാഭരണം കവർന്നു.
പട്ടാമ്പി ടൗണിൽ നിന്നും റെയിൽവെ സ്‌റ്റേഷൻ റോഡിലേക്ക് കയറുന്നതിന് സമീപത്തുളള ആരാധന ജ്വല്ലറി കുത്തി തുറന്നാണ് മോഷണം നടന്നിരിക്കുന്നത്.
ജ്വല്ലറിയിൽ ഡിസ്‌പ്ലെക്ക് വെച്ചിരുന്ന എട്ട് പവനോളം സ്വർണ്ണാരണമാണ് മോഷണം പോയതെന്ന് സ്ഥാപന ഉടമ പട്ടാമ്പി തെക്ക്മുറി സ്വദേശി ഉണ്ണികൃഷ്ണൻ പോലീസിൽ അറിയിച്ചു
ജ്വല്ലറിയുടെ ഷട്ടർ കുത്തി തുറന്ന് മുൻവശത്തെ ഗ്ലാസ് അടിച്ച് തകർത്താണ് ജ്വല്ലറിയുടെ ഉളളളിലേക്ക് മോഷ്ടാവ് കടന്നിരിക്കുന്നത്.
വെളളിയാഴ്ച രാവിലെയാണ് മോഷ വിവരണം പുറംലോകം അറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡോഗ് സ്വകാഡും, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുളള സംഘവും പരിശോധനക്ക് എത്തി. ഷൊർണ്ണൂർ ഡി.വൈ.എസ്.പി ഉൾപ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
പട്ടാമ്പി ടൗണിന്റെ ഹൃദയഭാഗത്ത് തന്നെ നടന്ന മോഷണം വലിയ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. എത് സമയവും വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാനപാതയോരത്തും,റെയിൽവെ സ്‌റ്റേഷനോട് ചേർന്നുമാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു