കെ.എം.പി. യു ഐ.ഡി കാർഡ് വിതരണം ശനിയാഴ്ച

 

കൂറ്റനാട് :പത്ര- - ദൃശ്യ - ശ്രവ്യ ഓൺലൈൻ മാധ്യമ രംഗത്തെ സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ എം പി യു ) തൃത്താല മേഖല ഐഡി കാർഡ് വിതരണവും മേഖല കൺവെൻഷനും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച രാവിലെ 11 ന് കൂറ്റനാട് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ഐ.ഡി കാർഡ് വിതരണവും അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ഷൊർണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ മനോജ്കുമാർ ഉദ്ഘാടനം ചെയ്യും

സിപിഐഎം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ , കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ , ബിജെപി കപ്പൂർ മണ്ഡലം പ്രസിഡൻറ് ദിനേശൻ എറവക്കാട് , കെ എം പി യു സംസ്ഥാന- ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും തുടർന്ന് നടക്കുന്ന മേഖല കൺവെൻഷനിൽ പ്രവർത്തന റിപ്പോർട്ട് , ചർച്ച , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും

വാർത്ത സമ്മേളനത്തിൽ രക്ഷാധികാരി സി. മൂസ പെരിങ്ങോട് , ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി , പ്രസ്ക്ലബ് ട്രഷറർ രഘു പെരുമണ്ണൂർ , സംസ്ഥാന ഭാരവാഹികളായ എ.സി. ഗീവർ ചാലിശേരി , ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ പങ്കെടുത്തു.

Below Post Ad