ആനക്കര : ആനക്കര മലേഷ്യ ബിൽഡിങ്ങും പരിസരവും ഇനി സിസിടിവി നിരീക്ഷണത്തിൽ. ഖിദ്മയുടെ നേതൃത്വത്തിൽ പരിസരവാസികളുടെയും മറ്റു ചില സുമനസ്സുകളുടെയും സഹകരണത്താൽ മലേഷ്യ ബിൽഡിങ് പരിസരത്ത് സ്ഥാപിച്ച CCTV ക്യാമറയുടെ ഉദ്ഘാടനം (27-9-2025 ) പ്രമുഖരുടെ സാന്നിധ്യത്തിൽ പൊന്നാനി മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻറ് വിജിലൻസ് ഓഫിസർ *സമീറലിയുടെ കരങ്ങളാൽ* നിർവഹിച്ചു.
സമീർ അലി സാറിനെ ഗഫൂർ മാസ്റ്റർ സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. സലാം ഫൈസി .അധ്യക്ഷനായ ചടങ്ങിൽ ബഷീർ ഫൈസിvv സ്വാഗതവും. രവികുമാർ മേനോൻ ഗഫൂർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. അലി .എം വി .നന്ദിയും പറഞ്ഞു…