ബാബു ചാത്തയിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

 


ആനക്കര : സാംസ്കാരിക ജനതയുടെ നേതൃത്വത്തിൽ കവിയും പ്രവാസിയുമായ ബാബു ചാത്തയിൽ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ആനക്കര എസ് എൻ കെ ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ കുടമുല്ലപ്പൂക്കൾ വേനലിനോട് ചെയ്യുന്നത് ,എൻ്റെ നുറുങ്ങെഴുത്തുകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 

ഹരി കെ പുരക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ പ്രിൻറ് ഹൗസ് പ്രസിദ്ധീകരിച്ച കുടമുല്ലപ്പൂക്കൾ വേനലിനോട് ചെയ്യുന്നത് എന്ന കവിതാസാമാഹാരം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിലിന് നൽകി പ്രകാശനം ചെയ്തു.

 അക്ഷരജാലകം പ്രസിദ്ധീകരിച്ച എൻ്റെ നുറുങ്ങെഴുത്തുകൾ എന്ന പുസ്തകം മാധ്യമ പ്രവർത്തകനും ചെറുകഥാകൃത്തുമായ ടിവിഎം അലി സാംസ്കാരിക പ്രവർത്തകനും അക്ഷരജാലകം ഡയറക്ടറുമായ ഹൂസൈൻ തട്ടത്താഴത്തിന് നൽകി പ്രകാശനം ചെയ്തു.

 പിവി സേതു ആനക്കര , സുമേഷ് നിഹാരിക എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.അപ്പു കുമ്പിടി സ്വന്തം കവിതയും ടിവിഎം അലി കഥയും അവതരിപ്പിച്ചു . അച്ചുതൻ രംഗസൂര്യ , താജിഷ് ചേക്കോട് ,ബാബു ചാത്തയിൽ , ഷീജ ചാത്തയിൽ തുടങ്ങിയവർ സംസാരിച്ചു .

Tags

Below Post Ad