കൂറ്റനാട് : മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU ) ഐഡൻ്ററ്റി കാർഡ് വിതരണവും , സംഘടനയിലെ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും നടത്തി.
ശനിയാഴ്ച രാവിലെ കൂറ്റനാട് പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ഷൊർണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഐഡൻ്ററ്റി കാർഡുകൾ വിതരണവും , വി.ആർ നിരഞ്ജൻ , മുർഷിദപറവിൻ എന്നിവരെ ഡിവൈഎസ് പി ഉപഹാരവും നൽകി അനുമോദിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ഗീവർ ചാലിശേരി അധ്യഷനായി.സി പി ഐ എം തൃത്താല ഏരിയ സെക്രട്ടറി ടി.പി.മുഹമ്മദ്മാസ്റ്റർ , ഡി സി സി ജനറൽ സെക്രട്ടറി കെ. ബാബു നാസർ ,ബി ജെ പി കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്,പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.ജി സണ്ണി ,മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ , പ്രവാസി കോൺഗ്രസ് നേതാവ് ഹൈദർ ബാവ ,ജില്ല ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ,വീരാവുണ്ണി മുള്ളത്ത്, എസ്.എം അൻവർ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സി.മൂസ പെരിങ്ങോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.