തൃത്താല ടൗൺ ജുമാ മസ്ജിദ് മഹല്ല് നബിദിന പരിപാടികൾ നാളെ (വെള്ളി) നടക്കും

 


തൃത്താല ടൗൺ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നബിദിന പരിപാടികൾ വിവിധ ചടങ്ങുകളോടെ നാളെ (വെള്ളി) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ നാലിന് മൗലീദ് പാരായണം,7ന് കുട്ടികളുടെ നബിദിന റാലി, 9 മണി മുതൽ 11.30 വരെ ഭക്ഷണ വിതരണം, വൈകുന്നേരം 4.30 മുതൽ നബിദിന സ്റ്റേജ് പരിപാടികൾ എന്നിവ നടക്കും. 

കഴിഞ്ഞ രണ്ടു വർഷമായി നൽകി വരുന്ന AMS അലി ഹാജി സ്മാരക മുഹബ്ബ അവാർഡ് ഈ വർഷം തൃത്താല വേട്ടുപറമ്പിൽ മുഹമ്മദാലിക്ക് സമ്മാനിക്കും. രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മഹല്ല് പ്രസിഡണ്ട് വി.വി. മുഹമ്മദ് മാഷ്, സെക്രട്ടറി പി.ടി സക്കീർ ഹുസൈൻ, OSF സെക്രട്ടറി എ.കെ ഷംസുദ്ദീൻ, സ്വാഗത സംഘം വൈസ് ചെയർമാൻ എം.ടി. അക്ബർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Below Post Ad