ചാലിശ്ശേരി: അഞ്ചു പതിറ്റാണ്ടോളം മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ കോമരമായി ദേവീ സന്നിധിയിൽ പാദസേവ ചെയ്ത ശിവശങ്കരൻ വെളിച്ചപ്പാട് അന്തരിച്ചു.
വെളിച്ചപ്പാട് പദവി ഒഴിഞ്ഞത് കഴിഞ്ഞ ദിവസം (ഞായറാഴ്ച) രാവിലെയാണ്. രാവിലെ 6 മണിക്ക് വാളും ചിലമ്പും ദേവീ സന്നിധിയിൽ സമർപ്പിച്ച് പദവി ഒഴിഞ്ഞ അദ്ദേഹം അതിന്‍റെ തൊട്ടടുത്ത ദിവസമാണ് യാത്രയായത്.
ഭാര്യ: സുഭദ്ര.മക്കൾ: സുശീല, പ്രസാദ്, പ്രവീൺ.മരുമക്കൾ: പ്രകാശൻ, അഞ്ജലി, ശരണ്യ.