നാഗലശ്ശേരി പഞ്ചായത്തിലെ സൗത്ത് കോതച്ചിറയിൽ വയോധികനെ അയൽവാസിയുടെ വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതച്ചിറ മാത്തുപറമ്പിൽ വീട്ടിൽ ശങ്കരനാരായണൻ (63)നെയാണ് ബുധനാഴ്ച കാലത്ത് 7 മണിക്ക് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.