പാലക്കാട്:കേരളീയ സമൂഹത്തെ, പ്രത്യേകിച്ചും യുവതലമുറയെ, കാർന്നുതിന്നുന്ന രാസ ലഹരി വിപത്തിനെതിരെ ശ്രീ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ Walk Against Drugs പരിപാടിയിൽ ഇന്ന് പാലക്കാട്ട് പങ്കെടുത്തത് ആയിരക്കണക്കിനാളുകളാണ്.
വിദ്യാർത്ഥികളും യുവാക്കളും മുതിർന്ന പൗരന്മാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരുമൊക്കെ അണിനിരന്ന ഒരു ജനകീയ ക്യാമ്പയിനായി ഈ വാക്കത്തോൺ മാറി. രാവിലെ 6 മണിക്ക് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോൺ കോട്ടമൈതാനത്ത് സമാപിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കേ 'ക്ലീൻ ക്യാംപസ്, സേഫ് ക്യാംപസ്' പദ്ധതിയിലൂടെ ലഹരി മാഫിയക്കെതിരായ പോരാട്ടത്തെ വിജയത്തിലെത്തിച്ച രമേശ് ചെന്നിത്തല ഇക്കാലത്തും അതേ പാതയിൽ ഒരു ജനകീയ ക്യാമ്പയിനുമായി മുന്നോട്ടുപോവുന്നത് ഏറെ ശ്രദ്ധേയമാണ്.
വമ്പൻ അഴിമതി ലക്ഷ്യമിട്ടുകൊണ്ട് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന എലപ്പുള്ളി പോലുള്ള ഒരു സ്ഥലത്ത് തന്നെ മദ്യ നിർമ്മാണശാലകൾ ആരംഭിക്കാനുള്ള ഈ ജില്ലക്കാരൻ കൂടിയായ എക്സൈസ് വകുപ്പ് മന്ത്രിയുടെ ജനവഞ്ചനക്കെതിരായ ഒരു താക്കീത് കൂടിയായി ഈ ക്യാമ്പയിൻ മാറിയിരിക്കുകയാണെന്ന് മുൻ എം എൽ എ വി.ടി.ബൽറാം പറഞ്ഞു.