തൃശൂർ: ചേലക്കരയില്‍ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെ മകള്‍ അണിമ (6) ആണ് മരിച്ചത്.
ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവില്‍ അണിമയുടെ സഹോദരനും അമ്മ ഷൈലജയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വീട് തുറക്കുന്നത് കാണാതെ വന്നതോടെയാണ് നാട്ടുകാർ അന്വേഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ അമ്മയേയും മക്കളേയും അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അണിമയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
മക്കള്‍ക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അണിമയുടെ അമ്മ ഷൈലജ (34), സഹോദരൻ അക്ഷയ് (4) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. ഷൈലജയുടെ ഭർത്താവായ പ്രദീപ് അടുത്തിടെയാണ് അസുഖബാധിതനായി മരിച്ചത്.