എഞ്ചിൻ തകരാര്‍; ഷൊർണൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

 


തൃശൂര്‍: എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ - എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകുന്നു.


എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ എഞ്ചിനാണ് തകരാറിലായത്. ഷൊർണൂരിൽ നിന്ന് പുതിയ എൻജിൻ എത്തിച്ച് തകരാർ പരിഹരിക്കാനുള്ള നീക്കം തുടങ്ങി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും - വടക്കാഞ്ചേരിക്ക് ഇടയിൽ വച്ചാണ് എഞ്ചിൻ തകരാർ സംഭവിച്ചത്. ഇതോടെ ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകളാണ് വൈകുന്നത്.


ട്രെയിൻ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. മറ്റു ട്രെയിനുകൾ കടത്തിവിട്ട ശേഷം ട്രെയിൻ ഷൊർണൂരിലേക്ക് എത്തിക്കും.

Tags

Below Post Ad