താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു

 


താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു .

 ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾക്കെ തിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ചെയർമാൻ ഡോ. ഗോപിനാഥൻ, ഡോ. അനന്തനാരായണൻ, ഡോ. രോഹിത് ശശിധരൻ, ഡോ. ഫസൽ റഹ്മാൻ, ഹോസ്പിറ്റൽ ജനറൽ മാനേജർ ദേവരാജൻ പള്ളിപ്പാട് എന്നിവർ പ്രസംഗിച്ചു.

ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


Tags

Below Post Ad