തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

 


പട്ടാമ്പി: വിളയുർ തൂതപ്പുഴയിലെ കണ്ടേങ്കാവ് കടവിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഉത്തർ പ്രദേശ് സ്വദേശി വാസിദിനെയാണ് (28)കാണാതായത്.

ഇയാൾക്കൊപ്പം ഒഴുക്കിൽപ്പെട്ട ഉത്തരപ്രദേശ് സ്വദേശിയായി ആസിഫ് ഹുസൈനെ(37) ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.തുടർന്ന് ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കണ്ടേങ്കാവ് പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിയിലെ ഓട്ടുപാത്ര നിർമാണ തൊഴിലാളികളാണ് ഇരുവരും.മറ്റ് തൊഴിലാളികൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.പെട്ടെന്ന് ഇരുവരും ഒഴുക്കിൽപ്പെട്ടുകയായിരുന്നവെന്നാണ് പറയുന്നത്.

സംഭവത്തെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്ത് എത്തി.പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമന സേനയും മുങ്ങൽ വിദഗ്ദരും പുഴയിൽ തിരച്ചൽ തുടരുകയാണ്.



Below Post Ad