കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌സ് ഇന്റഗ്രേറ്റഡ് കാമ്പസിന് തണ്ണീർക്കോട് തറക്കല്ലിട്ടു

 


തണ്ണീർക്കോട് :അന്താരാഷ്ട്ര നിലവാരവും ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബുകളുടെ മേൽനോട്ടവുമുള്ള കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌സ് ഇൻ്റഗ്രേറ്റഡ് കാമ്പസിന് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. ഇസ്മാഈൽ മുസ്ലിയാർ കുമരനല്ലൂർ പ്രാർത്ഥന നിർവഹിച്ചു.

മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ സംഗമ പ്രദേശമായ തണ്ണീർക്കോട് അയിലക്കുന്നിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പ്രകൃതി മനോഹരമായ ടേബിൾ ടോപ്പ് ലാൻഡ് സ്കേപ്പിൽ പത്ത് ഏക്കർ വിസ്‌തൃതിയിൽ രൂപകൽപന ചെയ്യുന്ന ക്യാമ്പസിൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കും.

യു.എൻ ഡെസിഗ്നേറ്റഡ് ഇൻ്റർനാഷണൽ സ്‌കൂൾ, ഫിഫ സ്റ്റാൻഡേർഡ് ഫുട്ബോൾ ഗ്രൗണ്ട്, സ്പോർട്‌സ് അക്കാദമി, എ.ഐ. ഇന്നോവേഷൻ ലാബ് ഫിനിഷിങ് സ്കൂൾ, 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ ഉൾകൊള്ളുന്ന ഒന്നര ലക്ഷം സ്ക‌്വയർ ഫീറ്റ് പ്രൊജക്റ്റാണ് പദ്ധതിയിടുന്നത്. 

റസിഡൻഷ്യൽ സ്‌കൂൾ, ബിസിനസ് സ്‌കൂൾ, സയൻസ് സ്‌കൂൾ, എ.ഐ ഡിജിറ്റൽ സ്‌കൂൾ, വേൾഡ്‌ സ്‌പീക്ക്‌ അക്കാദമി, ലീഡർഷിപ്പ് സ്‌കൂൾ എന്നിവയും പ്രൊജക്റ്റിൻ്റെ ഭാഗമായി നിർമ്മിക്കും. 

പ്രോജക്ട് എം ഡി ഇവി അബ്ദുറഹ്മാൻ പ്രോജക്ട് പ്രസന്റേഷൻ നടത്തി. നാഷണൽ എജുക്കേഷൻ പോളിസിയുടെ രൂപീകരണത്തിൽ നിർണ്ണയാക പങ്ക് വഹിച്ച ഡോ ഷക്കീല ടി ഷംസു മുഖ്യ പ്രഭാഷണം നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ കെ ടി ബാവ അഹമ്മദ് അധ്യക്ഷനായിരുന്നു. 

വിവിധ കമ്പോണന്റുകളുടെ തറക്കല്ലിടൽ കർമ്മത്തിന് കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, സിവി ബാലചന്ദ്രൻ, ഡോ സക്കീർ ഹുസൈൻ, എസ് എം കെ തങ്ങൾ, ദിനേശൻ എറവക്കാട് നേതൃത്വം നൽകി.

പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, യു ഹൈദ്രോസ് തൃത്താല, അഷ്റഫ് കൊക്കൂർ എന്നിവർ യഥാക്രമം വെബ്സൈറ്റ് ലോഞ്ച്, ലോഗോ റിലീസ്, ബ്രോഷർ റിലീസ് എന്നിവ നിർവഹിച്ചു. 

വാർഡ് മെമ്പർ ശ്രീമതി സസിരേഖ അടക്കമുള്ള പ്രമുഖർ ആശംസ അറിയിച്ചു. ഷെരീഫ് കമാൽ സ്വാഗതവും അബ്ദുൽ റസാക് നന്ദിയും പറഞ്ഞു.

Below Post Ad