കുമ്പിടി : മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന എം.ടി വാസുദേവൻ നായരുടെ ഒളിമങ്ങാത്ത ഓർമ്മകൾ ഉള്ളിൽ സൂക്ഷിച്ചു കൊണ്ടാണ് അക്ഷര സ്‌നേഹികൾ വർത്തമാനകാലത്ത് മുന്നോട്ടു പോകുന്നത്.
എഴുത്തിൻ്റെ പുതുവഴികളിലേക്ക് കടന്നെത്തുന്നവരെ പ്രോത്സാപ്പിക്കുന്നതിനായി എംടി വാസുദേവൻ നായർ സ്മാരക കുമ്പിടി വായനശാല എം.ടി സ്മാരക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 31 ന് 18 വയസ്സ് പൂർത്തിയാകാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ രചയിതാക്കളുടെ വിദ്യാലയ മേലധികാരികളുടെ സാക്ഷ്യപത്രത്തോടെ
സെക്രട്ടറി,എം.ടി വാസുദേവൻ നായർ സ്മാരക കുമ്പിടിവായനശാല, പി.ഒ കുമ്പിടി- പിൻ- 679553 പാലക്കാട് ജില്ല
എന്ന വിലാസത്തിലോ
mtvasudevannairsmarakakumbidiv@gmail.com എന്ന Email അഡ്രസിലോ,9447292875 എന്ന വാട്സ്ആപ്പ് നമ്പറിലോ 2025 നവംബർ 30 നുള്ളിൽ അയക്കണം.
2025 ഡിസംബറിൽ കുമ്പിടിയിൽ നടക്കുന്ന എംടി സ്മൃതിയിൽ വെച്ച് പുസ്കാര ജേതാവിന് ഫലകവും ക്യാഷ് അവാർഡും സമ്മാനിക്കും.