സേവനദിനത്തില്‍ കര്‍മനിരതമായി കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍.കുമ്പിടി ഗവ. ആശുപത്രി ശുചീകരിച്ചു

 



തൃത്താല: ലോകസേവനദിനത്തില്‍ കര്‍മനിരതരായി കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രവര്‍ത്തകര്‍. സമസ്ത സെന്റിനറിയുടെ ഭാഗമായി നടപ്പാക്കുന്ന കര്‍മസാമയികത്തിന്റെ ഭാഗമായി യൂണിറ്റുകളില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, ഭക്ഷണവിതരണം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. 

 പരിപാടിയുടെ തൃത്താല സോണ്‍ ഉദ്ഘാടനമായി കുമ്പിടി ഗവ. ഹോസ്പിറ്റല്‍ ശുചീകരിച്ചു. സോണ്‍ സെക്രട്ടറി മുഹമ്മദ് കോയ ഹാജി അങ്ങാടി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റശീദ് ബാഖവി കൂടല്ലൂര്‍, പി. ടി. സിദ്ദീഖ് കുമ്പിടി, മുസ്തഫ ഹാജി, എസ് വൈ എസ് സോണ്‍ സെക്രട്ടറി സി.പി. റിയാസ് കൊള്ളനൂര്‍, സാന്ത്വനം കണ്‍വീനര്‍ ടി.കെ. ജുബൈര്‍ സഅദി, എം.പി. സൈനുദ്ദീന്‍, ഹാഫിസ് സഖാഫി കൂടല്ലൂര്‍, റസാഖ്, സുലൈമാന്‍ ഹാജി, അഷ്‌റഫ് ആനക്കര, മുസ്തഫ കുമ്പിടി, എം.കെ. യഅ്ഖൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Tags

Below Post Ad