തൃത്താല ബ്ലോക്ക് ക്ഷീര കർഷക സംഗമം ഒക്ടോബർ 4 ന്

 



കൂറ്റനാട് : ക്ഷീരവികസന വകുപ്പിന്റെയും തൃത്താല ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയു ടെയും സംയുക്താഭിമുഖ്യത്തിലാണ്  2025-26 വർഷത്തെ തൃത്താല ബ്ലോക്ക് ക്ഷീരകർഷകസംഗമം ചാത്തനൂർ ക്ഷീരോല്‌പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ 2025 ഒക്ടോബർ 4 ശനിയാഴ്ച് നടക്കുമെന്ന് സംഘാടകർ കൂറ്റനാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

2025 ഒക്ടോബർ 04 ശനിയാഴ്‌ച കറുകപുത്തൂർ ഷംല പാലസിൽ  വെച്ച് നടക്കുന്ന ക്ഷീരകർഷക സംഗമം പൊതുസമ്മേളനം രാവിലെ 11 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്യും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി. സുഹറ  അദ്ധ്യക്ഷത വഹിക്കും.

ചടങ്ങിൽ ക്ഷീര പ്രദർശനം , ക്ഷീരവികസന സെമിനാർ ,ഡെയ്റി ക്വിസ് ,  തൽസമയം പാലുല്പന നിർമ്മാണം , ക്ഷീരമേഖലയിലെ സംരംഭകത്യ സാധ്യതകൾ , ആഡിറ്റ് ന്യൂനത പരിഹരണം ഭരണസമിതിയുടെയും ,സെക്രട്ടറിമാരുടെ ചുമതല എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാർ, മുതിർന്ന ക്ഷീര കർഷകരെ ആദരിക്കൽ , സമ്മാന വിതരണം , യുവ കർഷകരെ ആദരിക്കൽ ,  ഏറ്റവും കുടുതൽ പാൽ സംഭരിക്കുന്ന ക്ഷീരസംഘത്തിന് ആദരിക്കൽ,  എന്നിവ നടക്കും

സംഗമത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികൾ, മിൽമ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ ,  24 ക്ഷീര സംഘകളിൽ നിന്നായി  350 ഓളം പ്രതിനിധികൾ  ചടങ്ങിൽ പങ്കെടുക്കുമെന്ന്  സംഘാടകർ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി.പി സെയ്തലവി,സ്വാഗത സംഘം കൺവീനർ തൃത്താല ക്ഷീരവികസന ഓഫീസർ ടി.കെ  പ്രസന  , ചാലിശേരി ക്ഷീരസംഘം  പ്രസിഡൻ് പി.ബി സുനിൽകുമാർ  , ആലൂർ ക്ഷീരസംഘം പ്രസിഡൻ്റ് എ.പി ശക്തി , കോതച്ചിറ ക്ഷീരസംഘം പ്രസിഡൻ്റ് സി.കെ. കുട്ടിനാരയണൻ  എന്നിവർ പങ്കെടുത്തു.

Tags

Below Post Ad