കുമരനല്ലൂർ: കേരള മാപ്പിള കല അക്കാദമി കുമരനെല്ലൂർ ചാപ്റ്റർ അംഗത്വ സംഗമം , പ്രസിഡൻ്റ് എ പി അഷ്റഫ് അധ്യക്ഷതയിൽ, മ ജില്ല മുസ്ലിം ലീഗ് ട്രഷറർ പി ഇ എ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. മുസ്തഫ തണ്ണീർക്കോട്, അബ്ദുസ്സലാം കരിങ്കല്ലത്താണി പിടി റഷീദ്, കെ നൂറുൽ അമീൻ, ഷംസുദ്ദീൻ പടിഞ്ഞാറങ്ങാടി, ബാലകൃഷ്ണൻ ചളവറ, ഡോക്ടർ വി കെ അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള മാപ്പിളകലാ അക്കാമി കുമരനെല്ലൂർ ചാപ്റ്റർ ഭാരവാഹികളായി എം വി ഫസൽ കുമരനല്ലൂർ (പ്രസിഡന്റ്),മുഹമ്മദ് നഹാസ് എം പി വെള്ളാളൂർ (ജനറൽ സെക്രട്ടറി),ഉവൈസ് എം വി (ട്രഷറർ ), ഒ.എം.നൗഷാദ് , കെ സാബിത് ,മുഹമ്മദ് ആദിൽ പി, റിയാസ് കൊള്ളാനൂർ (വൈസ് പ്രസിഡന്റ്), എം.കെ.അലി , ഡോ : വി.കെ. അസിസ് ,അസ്ജാദ് മുസ്തഫാ, മുഹമ്മദ് റസൽ,ഷാനിസ് കുമ്പിടി (ജോയിൻ സെക്രട്ടറി)
ഇശൽ കൂട്ടം ഭാരവാഹികളായി പി.ടി.മുഹമ്മദ് അഷറഫ് , സി.റസൽ റസാഖ് സി, എ.പി.മുഹമ്മദ് നഫൽ പി, എം.ഫഹദ് എന്നിവരേയുംചാരിറ്റി കൺവീനർ ആയി ശിവൻ എ പി യെയും തെരഞ്ഞെടുത്തു.