തിരുമിറ്റക്കോട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും, ചാത്തന്നൂരിൽ പൊതു വിദ്യാലയത്തിന്റെ (ഗവൺമെൻറ് സ്‌കൂളിന്) സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറി മാഫിയക്കും എതിരെ പ്രതിഷേധിച്ച് കറുകപുത്തൂർ സെൻ്ററിൽ ഭാരതീയ ജനതാ പാർട്ടി തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ അധ്യക്ഷതയും, പാലക്കാട് വെസ്റ്റ് സംഘടന ജില്ലാ പ്രസിഡണ്ട് പി. വേണുഗോപാല്‍ ധർണ്ണ ഉദ്ഘാടനവും, പാലക്കാട് വെസ്റ്റ് സംഘടന ജില്ലാ വൈസ് പ്രസിഡൻറ് നന്ദകുമാർ ഇ പി മുഖ്യപ്രഭാഷണവും, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സനൂപ് എൻ.എസ് സ്വാഗതം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ എ നന്ദിയും പറഞ്ഞു തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ വി മനോജ്, തൃത്താല മണ്ഡലം കർഷകമോർച്ച പ്രസിഡൻ്റ് വിശ്വംഭരൻ സി കെ എന്നിവരും സംസാരിച്ചു, കൂടാതെ ബിജെപി ദേശീയ കൗൺസിൽ അംഗം രാമൻകുട്ടി വി, ന്യൂനപക്ഷമോർച്ച ജില്ല സെക്രട്ടറി ചേക്കുണ്ണി പി എനിവരും സന്നിഹിതരായിരുന്നു