എംടി വേണു പുരസ്കാരം ലത്തീഫ് കുറ്റിപ്പുറത്തിന്

 


സാഹിത്യകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന എംടി വേണുവിന്‍റെ പേരിലുളള എംടി വേണു പുരസ്കാരത്തിന് ലത്തീഫ് കുറ്റിപ്പുറത്തെ തെരഞ്ഞെടുത്തതായി പുരസ്കാര സമിതി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം അഭിനയം എന്നീ മേഖലകളിലെ നിസ്വാര്‍ത്ഥ സേവനമാണ് ലത്തീഫ് കുറ്റിപ്പുറത്തെ പുരസ്കാര ത്തിന് അര്‍ഹനാക്കിയത്. 

കുറ്റിപ്പുറം മഠത്തിൽ പള്ളിയാലിൽ അലിക്കുട്ടി ഹാജി,യുടെയും ആമിനക്കുട്ടി ഹജ്ജുമ്മ,യുടെയും മകനായ ലത്തീഫ് കുറ്റിപ്പുറം നാലര പതിറ്റാണ്ട് കാലമായി പരിസ്ഥിതി പ്രവർത്തനത്തില്‍ സജീവ സാന്നിധ്യമാണ്. കേരളത്തിലെ പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ എസ് പി എൻ, എന്ന പേരിൽ അറിയിപ്പെട്ട പരതേരായ എസ് പ്രഭാകരൻ നായർ, ഇന്ത്യനൂർ ഗോപി മാഷ്, ശോഭീന്ദ്രൻ മാഷ്, പി എസ് പണിക്കർ, ശിവ പ്രസാദ് മാഷ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മേധാപട്റുടെ നേതൃത്വത്തിലുളള നാഷണൽ അലയൻസ് പീപ്യുൾ മൂവ്മെന്റ് (NAPM) ജില്ലാ കൊ ഓഡിനേറ്റർ, ജില്ലാ പരിസ്ഥിതി സമിതി കോഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രീൻ പാലിയേറ്റീവ് കൊ ഓഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. 

പത്ര, ദൃശ്യ മേഖലയിൽ മാധ്യമ പ്രവർത്തകനായും പരിസ്ഥിതി വിഷയങ്ങളിൽ ബോധവൽക്കരണ പാഠങ്ങളും കലാലയങ്ങളിലായി സംഘടിപ്പിക്കുന്നു. തുണി,സഞ്ചി വിതരണ മേഖലയിൽ സജീവമായ ഒരു യൂണിറ്റ് നടത്തുന്നു. ഭാര്യ ആരീഫ, മക്കൾ അഫ് ലാ ഫർഹം, അഫീഫാ ഫർഹം മരുമക്കൾ നസറുദ്ധീൻ കടായിക്കൽ, ഷാജിദ് പുല്ലൂർ.ഒക്ടോബര്‍ 26 ന് എടപ്പാളില്‍ നടക്കുന്ന എംടി വേണു അനുസ്മരണത്തില്‍ ലത്തീഫ് കുറ്റിപ്പുറത്തിന് പുരസ്കാരം സമ്മാനിക്കും.


Below Post Ad