തൃത്താല : സൗത്ത് തൃത്താല മുസ്ലിംലീഗ് കമ്മിറ്റി ഹരിതോത്സവം സംഘടിപ്പിച്ചു .സമ്മേളനത്തിന്റെ ഭാഗമായി മർഹൂം മണി ഹാജി അനുസ്മരണം, വിദ്യാർത്ഥി യുവജന സംഗമം, തലമുറ സംഗമം, പ്രതിഭകളെ ആദരിക്കൽ, വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ എന്നീവയും നടന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് എം കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.സി ജംഷീറലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് ഹരിത ജില്ലാ ചെയർപേഴ്സൺ ലബീബ മുഹമ്മദ്, എം. അബ്ബാസ്, പിടി സിദ്ദീഖ്, മണ്ഡലം ജനറൽ സെക്രട്ടറി ടി അസീസ്, പത്തിൽ അലി,സുബൈർ കൊഴിക്കര, യു ടി താഹിർ, കെ.വി ഹിളർ, എം എൻ നൗഷാദ്, പി വി ബീരാവു ണ്ണി, എം അഷ്‌റഫ് അലി, എ വി എം മുനീർ, പിടി താഹിർ, കെ .സുജാത, എം ഫൈസൽ, ഏ.വി യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹാഫിള് മുഹമ്മദ് ഷിഫാൻ ഖിറാഅത്ത് നടത്തി.