കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകം: സ്വവർഗ രതിക്കിടെയെന്ന് സൂചന; കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സംശയം

 



കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകം: പ്രതി സണ്ണി സ്വവർഗാനുരാഗിയെന്ന് പോലീസ്, കൊലപാതകം സ്വവർഗരതിക്കിടെയെന്ന് സൂചന. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സംശയം. 

സ്വവർഗരതിക്കായി സണ്ണി സ്ഥിരമായി പലരെയും വീട്ടിൽ കൊണ്ടുവരുമായിരുന്നു. മരിച്ച വ്യക്തിയും നേരത്തെ വന്നിട്ടുണ്ട്. ഫ്രെയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും മരിച്ചയാൾക്ക് ശക്തമായ അടി ഏറ്റിട്ടുണ്ട്. ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

 മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്നാണ് നിഗമനം. മുൻപ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ച ഇതര സംസ്ഥാനക്കാരനെയാണെന്നും പോലീസ് പറയുന്നു.



Below Post Ad