പട്ടാമ്പിയിൽ ഗതാഗതം നിരോധിച്ചു

 


പട്ടാമ്പി :  നിള ഹോസ്പിറ്റല്‍ -ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അലക്സ് തിയേറ്റര്‍ മുതല്‍ മേലെ പട്ടാമ്പി സിഗ്‌നല്‍ ജങ്ഷന്‍ വരെ നാളെ(ഒക്ടോബര്‍ 9) ഗതാഗതം നിരോധിക്കും. പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 12 വരെയാണ് ഗതാഗത നിരോധനം. 

പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലോട്ട് വരുന്ന വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ-മുളയങ്കാവ്-കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്‌നല്‍ ജങ്ഷനിലൂടെ പട്ടാമ്പിയിലേക്കും, തിരിച്ചും പോകേണ്ടതാണ്. 

പാലക്കാട് ഭാഗത്ത് നിന്ന് ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കുട്ടുപാത വഴിയും, തിരിച്ചും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.


Below Post Ad