തൃത്താലയുടെ ചരിത്രത്തോടൊപ്പം നടന്ന എ.എച്ച് തൃത്താല ഇനി തൃത്താലയുടെ ഓർമ്മകളിൽ ജീവിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്.
അന്തരിച്ച തൃത്തായയിലെ പൗര പ്രമുഖനും എഴുത്തുകാരനുമായ മാമ്പുള്ളിഞാലിൽ ഹംസ ഹാജി എന്ന എ.എച്ച് തൃത്താലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു മന്ത്രി
എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനും കർഷകനുമായി നാടിന്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന ഒരു വലിയ മനുഷ്യനായിരുന്നു എ എച്ച് എന്ന് അദേഹം പറഞ്ഞു
തൃത്താലയുടെ ജനപ്രതിനിധിയായി എത്തിയ ശേഷം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പലപ്പോഴും വീട്ടിൽ എത്തി അൽപനേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു. എഴുതി കൊണ്ടിരിക്കുന്ന പുസ്തകത്തെ പറ്റി ആവേശത്തോടെ സംസാരിക്കും. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി ഒപ്പമിരുന്ന് അതെല്ലാം കഴിപ്പിച്ചേ അദ്ദേഹം യാത്രയാക്കുമായിരുന്നുള്ളൂ. മടങ്ങുമ്പോൾ അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സമ്മാനമായി തരും എന്നും മന്ത്രി എം ബി രാജേഷ് കൂട്ടിചേർത്തു