പട്ടാമ്പിയിൽ കോണ്ഗ്രസിൽ പൊട്ടിത്തെറി.ടി.പി ഷാജിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാവ് വിമത സ്ഥാനാർഥിയാകുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ തിരിച്ച് വന്നവർക്ക് മുൻഗണന നൽകിയെന്നും സീനിയർ നേതാക്കളെ പരിഗണിച്ചില്ലെന്നാണ് പരാതി.ഇതിൽ പ്രതിഷേധിച്ച് 14-ാം ഡിവിഷനിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും പ്രവാസികോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വാഹീദ് പറഞ്ഞു
പട്ടാമ്പിയിലെ കോൺഗ്രസ് വലിയ വീഴ്ചയെന്നും,സീറ്റ് എഗ്രിമെൻ്റെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
