അൽ അക്ബർ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ ഉണ്ണ്യാൻ ഹാജി അന്തരിച്ചു

 



പട്ടാമ്പി: അൽ അക്ബർ ട്രാവൽസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉണ്ണ്യാൻ ഹാജി അന്തരിച്ചു.

ഇന്ന് വൈകുന്നേരം വല്ലപ്പുഴ ചൂരക്കോട്ടുള്ള വസതിയിലായിരുന്നു അന്ത്യം.ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വല്ലപ്പുഴ ചെറുകോട് ജുമഅ മസ്ജിദിൽ നടക്കും.

മുംബെയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.മഹാരാഷ്ട്രയിൽ നിന്നും ആദ്യമായി ലോക സഭയിലേക്ക് മത്സരിച്ച മലയാളിയായിരുന്നു ഉണ്യാൻ ഹാജി. 1988 ൽ മുരളി ദേവർക്കെതിരെയാണ് മലബാർ ഹിൽസ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചത്.


Below Post Ad