വിമാനത്താവളത്തിൽ യാത്ര നിഷേധിച്ച വിമാനക്കമ്പനി പ്രവാസി സംരഭകന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്



കൂറ്റനാട്:കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള യാത്ര നിഷേധിച്ചതിനെ തുടർന്ന്, തൃത്താല സ്വദേശിയും പ്രവാസി സംരംഭകനുമായ പൗരത്തൊടിയിൽ മൊയ്തീൻകുട്ടിക്ക് ഇൻഡിഗോ വിമാനക്കമ്പനി.65000 രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട് ജില്ലാ ഉപഭോകൃത് കോടതി ഉത്തരവ് നൽകി. 

2022-ജനുവരിയിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് കുടുംബസമേതമുള്ള യാത്രയാണ് സാങ്കേതികതടസ്സമുന്നയിച്ച് യാത്ര തടഞ്ഞത്.

ടിക്കറ്റെടുത്തപ്പോൾ ജനുവരി 13 ന് പകരം ഏപ്രിൽ 13 എന്ന് കമ്പ്യൂട്ടറിൽ തെറ്റായി രേഖപ്പെടുത്തിയെന്നറിയുന്നത് എയർപോർട്ടിലെത്തിയാണ്. അബദ്ധം മനസ്സിലാക്കിയ ഉടൻ ടിക്കറ്റ് ഡൽഹി വഴിയാക്കി മാറ്റിയെടുത്തു എന്നാൽ ക്വാറൻ്റെ യ്നായി ഹോട്ടൽ ബുക്ക് ചെയ്തതിലെ സാങ്കേതികത്വം പറഞ്ഞ് യാത്ര മുടക്കുകയായിരുന്നുവെന്നാണ് മൊയ്തീൻ കുട്ടി ആക്ഷേപമായി ഉന്നയിച്ചിരുന്നത്.

അത്യാവശ്യമായിരുന്നതിനാൽ അതേ ദിവസത്തിലും സമയത്തിലും എയർ ഇന്ത്യയുടെ പുതിയ ടിക്കറ്റെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്ത് ദോഹയിലെത്തി.

നേരത്തെ ബുക്ക് ചെയ്ത അതേ ഹോട്ടൽ ബുക്കിംഗ് ആണ് എയർ ഇന്ത്യ പരിഗണിച്ചത് ഇതേക്കുറിച്ച് ദോഹയിലെ ഇൻഡിഗോ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഈ ഹോട്ടൽ ബുക്കിങ്ങിൽ ഇന്ത്യഗോയിൽ യാത്ര ചെയ്യുന്നതിന് യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നാണ് അവർ അറിയിച്ചത്. തുടർന്നാണ്ഇൻഡിഗോ കസ്റ്റമർ കെയറിലേക്കും കൊച്ചിൻ എയർപോർട്ട് അതോറിറ്റി മൊയ്തീൻകുട്ടി പരാതി സർപ്പിച്ചിരുന്നു .പക്ഷെ അതിനു പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോകൃത് കോടതിയെ സമീപ്ച്ചതു .

രണ്ടു വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിൽ 65000 രൂപ കമ്പനി നഷ്ടപരിഹാരം നൽകുന്നതിനാണ് ഉത്തരവ് വന്നിട്ടുള്ളത്. വിമാനടിക്കറ്റ് തുക മാത്രമാണ് നഷ്ട സംഖ്യയായി ലഭിച്ചിട്ടുള്ളത് എന്നാൽ തനിക്കും കുടുംബത്തിനും ഉണ്ടായ പ്രയാസങ്ങൾക്കും മറ്റുമായി പത്ത് ലക്ഷം ആവശ്യപ്പെട്ട് സ്റ്റേറ്റ് ഉപഭോകൃത ഫോറത്തിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും, എല്ലാ പ്രവാസികൾക്കും വേണ്ടിയാണ് താൻ രണ്ടു വർഷമായി പോരാട്ടം നടത്തിയതന്നും പി.ടി . മൊയ്തീൻകുട്ടി പറഞ്ഞു.അഡ്വക്കറ്റു ധനഞ്ജൻ പരാതിക്കാരന് വേണ്ടി ഹാജരായി.

Below Post Ad