എടപ്പാൾ : കണ്ടനകത്ത് മകളെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ജന (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
സെബ്രിബ്രൽ പാൾസി ബാധിതയായിരുന്നു അഞ്ജന. അഞ്ജനയെ വീട്ടിലുണ്ടായിരുന്ന ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ അനിത കുമാരി (57) വീടിന് പുറത്ത് മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
രാവിലെ 8 മണിയോടെ പ്രദേശവാസികളാണ് അനിതയെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് ഡ്രമ്മിൽ മകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എടപ്പാൾ ഹോസ്‌പിറ്റലിൽ ജീവനക്കാരനായ മകൻ അജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭർത്താവ് ഗോപാലകൃഷണൻ ഒരു മാസം മുമ്പാണ് മരിച്ചത്.വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല.ഭർത്താവിൻ്റെ മരണം അനിതയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് വിവരം
കുറ്റിപ്പുറം സിഐ നൗഫലിന്റെ നേതൃത്വത്തിൽ പോലീസെത്തി സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫോറൻസിക് അടക്കമുള്ള സംഘം എത്തിയ ശേഷം മാത്രമെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നടത്തൂ എന്ന് പോലീസ് അറിയിച്ചു.
ജന്മന ഓട്ടിസം ബാധിച്ച അഞ്ജനക്ക് നടക്കാൻ പോലും കഴിയില്ലെന്നും ചെയറിൽ ഇരിക്കാൻ മാത്രമെ കഴിയുമെന്നും നാട്ടുകാർ പറഞ്ഞു
