സന്തോഷത്തിൽ നിന്നും സങ്കടത്തിലേക്ക്.ഒരു മെയ്‌ മാസം | ജസീന മുഹ്സിൻ പറക്കുളം

 


സന്തോഷത്തിൽ നിന്നും സങ്കടത്തിലേക്ക്....ഒരു മെയ്‌ മാസം

മുൻപ് എനിക്കൊരു ബന്ധവുമില്ലാത്ത മാസമായിരുന്നു മെയ്....

എന്നാൽ ഇപ്പോ എന്റെ സന്തോഷവും അതിലുപരി എന്റെ സങ്കടവും നിറഞ്ഞു നിൽക്കുന്നതും ഇതെ മെയ്‌ മാസം തന്നെ ആണ്..

 കാരണം...

 'മെയ് 2 '

എന്റെ പൊന്നുമോന് ജന്മം നൽകിയ ദിവസം...

ഞാൻ ഒരു അമ്മയായതിൽ സന്തോഷിച്ച ദിവസം... എന്റെ സന്തോഷങ്ങൾക് അതിരുകൾ ഉണ്ടായിരുന്നില്ല....

ഒരു പക്ഷെ ദൈവത്തിനു പോലും ഞാൻ കൂടുതൽ സന്തോഷിച്ചത് മതി എന്ന് തോന്നിയിട്ട് ആണോ എന്ന് അറിയില്ല ഒരു പുതു ജീവൻ തന്നിട്ട് അധികം വൈകാതെ ദിവസങ്ങൾ ബാക്കി നിൽക്കേ

 എനിക്ക് ജന്മം തന്ന എന്റെ ജീവനെ എന്റെ (പൊന്നുമ്മയെ) എന്നിൽ നിന്നും അടർത്തി മാറ്റിയ മാസം കൂടി ആണ് മെയ്‌... (മെയ്‌ 30)

സ്വന്തം ജീവനിൽ നിന്ന് മറ്റൊരു ജീവനു ജന്മം നൽകിയ സന്തോഷവും,

എനിക്ക് ജന്മം നൽകിയ എന്റെ പൊന്നുമ്മ നഷ്ടപ്പെട്ട....

സങ്കടത്തിന്റെയും വേർപാടിന്റെയും 

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക് ഒറ്റപെട്ട നാളുകൾ.....

ഇന്ന് ഞാൻ രണ്ടാമതും അമ്മയായി എന്ന സന്തോഷം ഉണ്ടെങ്കിലും എന്റെ മക്കളെ കാണാൻ സ്നേഹിക്കാൻ അവരുടെ ഉമ്മമ്മാ ഇല്ലെന്ന് ഉള്ള വേദന മാത്രം ബാക്കി.....

ഉമ്മയുടെ വേർപാട് ഒരിക്കലും നികത്താൻ ആവാത്തതാണ്... എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇന്ന് നികത്താൻ ആവാത്ത ഏറ്റവും വലിയ നഷ്ടമായി തന്നെ എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ ഇങ്ങനെ തുടരും....

എന്നിരുന്നാലും.... ജീവിച്ചല്ലേ പറ്റു... എന്ന തിരിച്ചറിവിൽ ഞാൻ എനിക്ക് തന്നെ ഒരു വാക്ക് കൊടുത്തിട്ടുണ്ട് എന്റെ പൊന്നുമ്മ എന്നെ വളർത്തി വലുതാക്കിയത് പോലെ എന്റെ മക്കളെ എനിക്കും വളർത്തി വലുതാക്കണം ഇൻ ഷാ അല്ലാഹ്..

അതിനുള്ള ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്നൊരു പ്രാർത്ഥന മാത്രം.......

✍️ ജസീന മുഹ്സിൻ പറക്കുളം.

Below Post Ad