ചെർപ്പുളശ്ശേരി: കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. നെല്ലായ പേങ്ങാട്ടിരി അംബേദ്‌കർ നഗറിൽ ഇന്ന് വൈകുന്നരമാണ് സംഭവം.
പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകനും കൃഷ്ണപ്പടി സ്കൂളിലെ അഞ്ചാ ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ് ആഷിക്കാണ് (9) മരിച്ചത്.
വീടിന്റെ പൂമുഖത്ത് അയലിൽ കെട്ടിയിരുന്ന തോർത്തിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തോർത്ത് കഴുത്തിൽ കുരുങ്ങുകയും തുടർന്ന് കുട്ടി നിലത്ത് വീഴുകയുമായിരുന്നു.
ഉമ്മയും സഹോദരനും കൂട്ടി ചെർപ്പുളശേരി കോ ഓപ്പറേട്ടീവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.
പിതാവ് മുജീബ് ഗൾഫിലാണ്. കളിക്കിടെയുണ്ടായ ആകസ്മിക അപകടം നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി
