കാതോർക്കുന്നു ഞാൻ | സുഹറ മജീദ്

 



കാതോർക്കുന്നു ഞാൻ 


നിന്നെ സ്‌നേഹിച്ചു ചോറുട്ടി 

നിന്റെ കളി തമാശകൾ കണ്ട് 

കൊതി തീരാത്ത 

എന്നെയൊരു 

വിലകുറഞ്ഞ മല്ലിൽ 

പൊതിഞ്ഞത് 

ഞാനറിയുന്നു 


നമ്മൾ നടന്നു തഴമ്പിച്ച് തെരുവ്

താ ണ്ടിയ എന്റെ കാൽവിരലുകൾ 

ഒരു കോറ കയറിനാൽ 

കൂടികെട്ടിയത് 

ഞാനറിയുന്നു 


അടികക്കാ ടുകൾ നിറഞ്ഞ 

ഖബർസ്ഥാനിൽ

എന്നെ ചുമന്നു നീ എത്തിച്ചതും

ഞാനറിയുന്നു 


അടിഖബ്ർ കല്ലുകലാൽ മൂടി 

ചെളി കൊണ്ട് അടച്ചതും 

മൂന്നു പിടി മണ്ണിടാൻ 

മത്സരിക്കുന്നവരുടെ കൂട്ടത്തിൽ 

ഒരുവനായി നീയുള്ളതും 

ഞാനറിയുന്നു


നിന്നോടുള്ള സ്നേഹം നിറച്ച 

എൻ ഹൃദയതിന് മുകളിൽ 

മണ്ണ് കൊരി നിറച്ചടുവിൽ

എന്നെയും വിട്ടകലുംപോൾ 

നിന്റെ ഒരേയൊരു പ്രാർത്ഥനക്കായ് 

കാതോർക്കുന്നു ഞാൻ 


സുഹറ മജീദ്, പടിഞാറങ്ങാടി

Below Post Ad