എൽഡിഎഫ് വാർഡ് കൺവെൻഷനുകൾ തുടങ്ങി

 


കൂറ്റനാട്: സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതോടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും, വോട്ടഭ്യർഥനയും തുടങ്ങി. ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ പലയിടങ്ങളിലും നടന്നു വരുന്നു. മൂന്ന്, മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ചിഹ്നം അനുവദിച്ച് കിട്ടുന്നതോടെ സ്വതന്ത്ര സ്ഥാനാർഥികളും സജീവമാകും.


എൽഡിഎഫ് മിക്ക പഞ്ചായത്തുകളിലും വാർഡ് കൺവെൻഷനുകൾ തുടങ്ങി. നാഗലശ്ശേരി പഞ്ചായത്ത് 12-ാം വാർഡ് കൺവെൻഷൻ എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. സി.ബാലകൃഷ്ണൻ അധ്യക്ഷനായി. വാർഡ് സെക്രട്ടറി വി.ഗംഗാധരൻ, സ്ഥാനാർഥികളായ ടി.യു. ഉദയൻ, നീതു , ടി.കെ. സുധീഷ് കുമാർ, കെ.ടി.മോഹൻദാസ്, കെ.കെ. സിദ്ദീഖ്,കെ. പി.നാരായണൻ, എം.പി. രാജൻ, എ.ടി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



Tags

Below Post Ad