വീടിൻ്റെ ടറസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.

 


എരുമപ്പെട്ടി : മുരിങ്ങത്തേരിയിൽ വീടിൻ്റെ ടറസിൻ്റെ ഗോവണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു.കാങ്ക ലാത്ത് വീട്ടിൽ 65 വയസുള്ള ചന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം ടറസിൽ നിന്ന് കൈവരിയില്ലാത്ത ഗോവണിയിലൂടെ ഇറങ്ങുന്നതിനിടയിൽ താഴെയ്ക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. 

അപസ്മാര രോഗിയാണ് ചന്ദ്രൻ, സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ചന്ദ്രനും ഭാര്യ ജയയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.ജയ രാവിലെ ജോലിക്ക് പോയതായിരുന്നു. ചന്ദ്രൻ രാവിലെ ടറസിന് മുകളിൽ നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാരാണ് താഴെ വീണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags

Below Post Ad