പരുതുരിന്റെ സൗമ്യ മുഖങ്ങളായി യൂഡിഎഫിന്റെ നാല് സൗമ്യമാർ

 


തൃത്താല: തദ്ദേശ തിരഞ്ഞെടുപ്പിൽ പരുതുർ ഗ്രാമപഞ്ചായത്തിലേക്കു ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി ഒരേ പേരിലുള്ള നാല് വനിതകളെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ഒരേ പേരിലുള്ള നാലുപേർ ഒരു ഗ്രാമ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഒരേ മുന്നണിയിൽ സ്ഥാനാർഥിയാവുന്നത് അപൂർവ്വമാണ്.

പരുതൂരിന്റെ സൗമ്യ മുഖങ്ങളായി നാല് സൗമ്യമാരാണ് മത്സരരംഗത്തുള്ളത്.സൗമ്യ നയിക്കട്ടെ, സൗമ്യ ജയിക്കട്ടെ എന്ന ടാഗ് ലൈനിൽ 7-ാം വാർഡിൽ സൗമ്യ സുഭാഷും, പ്രതീക്ഷ യുടെ യുവത്വം മാറ്റത്തിന്റെ തുടക്കം എന്ന ടാഗ് ലൈനിൽ 9-ാം വാർഡിൽ സൗമ്യ സണ്ണിയും, മാറ്റം കൊതിച്ചു പതിനാലാം വാർഡ് മാറ്റാൻ ഉറച്ചു നാട്ടുകാരും എന്ന ടാഗ് ലൈനിൽ 14-ാം വാർഡിൽ സൗമ്യ പള്ളിയാലിലും, പരുതൂരിന്റെ സൗമ്യ മുഖമെന്ന ടാഗ് ലൈനിൽ 15-ാം വാർഡിൽ സൗമ്യ മോഹനും ജനവിധി തേടുന്നു.

Below Post Ad