തൃത്താലയിൽ സിപിഎമ്മിനെതിരെ സിപിഐ



തൃത്താല:തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജക മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥികൾക്കെതിരെ സിപിഐ മത്സരത്തിന്

തിരുമിറ്റക്കോട് രണ്ടാം വാർഡ് രായമംഗലത്ത് ഷാജിയും വാർഡ് 14 ചാഴിയാട്ടിരിയിൽ കൃഷ്ണകുമാറും സി പി ഐ സ്ഥാനാർത്ഥികളായി മത്സരിക്കും.

നാഗലശ്ശേരി വാർഡ് 14 കോതച്ചിറ തെക്കുമറിയിൽ സുജിത്തും വാർഡ് 18 ആമക്കാവിൽ സ്മിതയും ചാലിശ്ശേരി വാർഡ് 10 ആലിക്കരയിൽ കണ്ണനും മത്സരിക്കുന്നു.

ആനക്കരയിൽ വാർഡ് 13 മുണ്ടറ ക്കോട് ശാന്തകുമാരിയും 14 ൽ ഷീബയും സിപിഐ സ്ഥാനാർത്ഥികളാണ്.

തൃത്താല പട്ടിത്തറ പഞ്ചായത്തുകളിൽ സിപിഎം- സിപിഐ ധാരണയിലെത്തി മുന്നണിയായാണ് മത്സരിക്കുന്നത്.



Below Post Ad