ആനക്കര : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആനക്കരയിൽ യുഡിഎഫിന് വിമതൻ മത്സര രംഗത്ത്.
ആനക്കര വാർഡ് 12 പുറമതിൽശേരിയിൽ അബ്ദുൽ മജീദ് എന്ന ബാവയാണ് വിമതനായി മത്സരിക്കുന്നത്. നിലവിലെ ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ മജീദ്.
പ്രസിഡണ്ട് പദം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയ കെ.മുഹമ്മദിനെ ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അബ്ദുൽ മജീദ് വാർഡ് 12 ൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
എന്നാൽ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാം എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന് . ഇത് അംഗീകരിക്കാൻ കെ.മുഹമ്മദ് തെയ്യാറായിട്ടില്ല.
വിമതൻ യുഡിഎഫിന്റെ വിജയത്തെ ഒരിക്കലും ബാധിക്കില്ല എന്ന് യു ഡി എഫ് നേതൃത്വം പറയുന്നു. എന്നാൽ ജയിക്കാനായിട്ടാണ് മത്സരിക്കുന്നതെന്ന് വിമത സ്ഥാനാർത്ഥിയും പറയുന്നു. തർക്കത്തിനിടയിൽ വാർഡ് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്
